ജോഷ് ഫിലിപ്പ്, വിരാട് കോലി, എബി ഡിവില്ലേഴ്‌സ്, ശിവം ദൂബെ... ഒരറ്റത്ത് വമ്പന്‍ വിക്കറ്റുകള്‍ വീഴുന്നതൊന്നും ദേവ്ദത്ത് പടിക്കലിനെ അലട്ടിയില്ല. ഗ്രൗണ്ടിന് ചുറ്റും വിടവുകള്‍ നോക്കി പന്തിനെ കടത്തിവിടുന്ന തിരക്കിലായിരുന്നു പടിക്കല്‍. ഇതോടെ പടിക്കലിനെ എങ്ങനെ പിടിക്കാമെന്നായി മുംബൈ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും.